കോട്ടയം: യുവാവിനെ വീട്ടുമുറ്റത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്‌ത സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സഹോദരൻ അഖിലിനെ (25) പൊലീസിനെ അറസ്റ്റ് ചെയ്‌തു. കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ വീട്ടിൽ കൊച്ചുമോന്‍റെ മകൻ സനൽ കെ. കെ (27) മരിച്ച കേസിലാണ് സഹോദരൻ അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് ഉച്ചക്ക് രണ്ട് മണിയോടെ സനൽ വീട്ടുമുറ്റത്ത് കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭിച്ചെങ്കിലും നവംബർ 11ന് മരണം സംഭവിക്കുകയായിരുന്നു.
തലക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ALSO READ: കായല്‍ കാണാം, ഭക്ഷണം കഴിക്കാം: വൈക്കത്ത് ഫുഡീ വില്‍സിന്‍റെ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാല റെഡി