ETV Bharat / city

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി - യൂത്ത് കോണ്‍ഗ്രസ് വാര്‍ത്തകള്‍

മേലുകാവ് സിഐ ഷിബു പാപ്പച്ചനെതിരെയാണ് മൂന്നിലവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എബിന്‍ കെ. സെബാസ്റ്റ്യൻ പരാതി നല്‍കിയിരിക്കുന്നത്.

Youth Congress leader  kottayam news  കോട്ടയം വാര്‍ത്തകള്‍  യൂത്ത് കോണ്‍ഗ്രസ് വാര്‍ത്തകള്‍  മേലുകാവ് സിഐ
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി
author img

By

Published : Aug 1, 2020, 4:52 PM IST

കോട്ടയം: മൂന്നിലവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എബിന്‍ കെ. സെബാസ്റ്റ്യനെ മേലുകാവ് പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം. എബിന്‍റെ പിതാവും, പിതാവിന്‍റെ അനുജനും എക്‌സൈസ് അസിസ്‌റ്റന്‍റ് കമ്മിഷണറുമായ കെ.എ ജോസഫുമായി സ്വത്ത് തര്‍ക്കം നിലവിലുണ്ട്. ഇത് സംബന്ധിച്ച് സംസാരിക്കാനായി എത്തിയ സി.ഐ ഷിബു പാപ്പച്ചന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. എബിനിപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം മര്‍ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ജോസഫിന്‍റെ വീട്ടിലെത്തിയ എബിന്‍ പുരയിടത്തിലെ വാഴകള്‍ വെട്ടിനശിപ്പിക്കുകയും അടുക്കളയില്‍ കയറി നാശനഷ്ടമുണ്ടാക്കുകയും വീട്ടില്‍ തനിച്ചായിരുന്ന മാതാവിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ജോസഫ് പൊലീസിനൊപ്പമാണ് വീട്ടിലെത്തിയത്. സ്ഥലത്തെത്തിയ എബിന്‍ പൊലീസിനോടും തട്ടിക്കയറുകയായിരുന്നുവെന്ന് ഷിബു പാപ്പച്ചന്‍ പറഞ്ഞു. പൊലീസിനെ ചീത്തവിളിച്ചതിന് കേസെടുത്തതിന് പിന്നാലെ എബിന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എബിനെ മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം എസ്‌പി, എക്‌സൈസ് കമ്മിഷണര്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.