ETV Bharat / city

'നിയമ നടപടികൾക്ക് പിന്തുണ നൽകും'; നിതിനയുടെ വീട് സന്ദര്‍ശിച്ച് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി - NITHINA MOL

വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം. രാധയുമാണ് നിതിന മോളുടെ വീട്ടിലെത്തിയത്

Women's Commission  വനിത കമ്മിഷൻ  അഡ്വ. പി. സതീദേവി  ഇ.എം. രാധ  ഇ.എം രാധ  നിതിന മോൾ  NITHINA MOL  പാലാ സെന്‍റ് തോമസ് കോളജ്‌
'നിയമ നടപടികൾക്ക് പിന്തുണ നൽകും'; നിതിന മോളുടെ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വനിത കമ്മിഷൻ
author img

By

Published : Oct 3, 2021, 10:45 PM IST

കോട്ടയം : പാലാ സെന്‍റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയിൽ നിതിന മോളുടെ അമ്മ ബിന്ദുവിനെ വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം രാധയും സന്ദർശിച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30ഓടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ ഇരുവരും ബിന്ദുവിനെ ആശ്വസിപ്പിച്ചു.

മുക്കാൽ മണിക്കൂറോളം ബിന്ദുവിനും ബന്ധുക്കൾക്കുമൊപ്പം ചെലവഴിച്ച കമ്മിഷൻ അധ്യക്ഷ പ്രതിക്കെതിരേയുള്ള നിയമനടപടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ബിന്ദുവിന് ഉറപ്പ് നൽകി. ജീവിതകാലത്തുടനീളം പറഞ്ഞാൽ തീരാത്ത അത്ര വേദനയാണ് ബിന്ദു പങ്കുവയ്ക്കുന്നതെന്നും ആ അമ്മയുടെ പ്രതീക്ഷയുടെ മുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

'നിയമ നടപടികൾക്ക് പിന്തുണ നൽകും'; നിതിന മോളുടെ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വനിത കമ്മിഷൻ

READ MORE : കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം ; പാലാ വധം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

നിഷ്‌ഠൂരമായ രീതിയിലുള്ള കൊലപാതകമാണ് നടന്നത്. പ്രതിക്കെതിരേയുള്ള നിയമ നടപടികൾക്ക് എല്ലാ പിന്തുണയും നൽകും. ബിന്ദുവിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്ന വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്‍റ് കവിത റെജി, ചങ്ങനാശേരി നഗരസഭ മുൻ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.