കോട്ടയം: കനത്ത മഴയില്‍ ജില്ലയിലെ തലനാട് പഞ്ചായത്തിലും പൂഞ്ഞാര്‍ പഞ്ചായത്തിലും കിണര്‍ ഇടിഞ്ഞ് താഴ്ന്നു. തലനാട് പഞ്ചായത്തിലെ കീച്ചേരില്‍ ബാലകൃഷ്ണന്‍റെ വീട്ടിലെ കിണറാണ് കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞത്. പാതിഭാഗം ഇടിഞ്ഞ് താഴ്ന്ന കിണര്‍ അപകടാവസ്ഥയിലാണ്. പൂഞ്ഞാര്‍ പഞ്ചായത്തില്‍ മാത്രം കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രണ്ട് കിണറുകളാണ് ഇടിഞ്ഞത്. പനച്ചിപ്പാറ അട്ടപ്പാട്ട് എബ്രഹാം തോമസിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് പകുതി ഭാഗം ഇടിഞ്ഞ് വീണത്. ബാക്കി ഭാഗം തകർന്ന് നിൽക്കുകയാണ്. സമീപത്തെ പന്ത്രണ്ടോളം വീടുകളിൽ കുടിവെള്ളം നല്‍കിയിരുന്ന കിണറാണ് ഉച്ചക്ക് 12 മണിയോടെ ഇടിഞ്ഞ് വീണത്. രാവിലെ മണ്ഡപത്തിപ്പാറ ഭാഗത്ത് ഇടിഞ്ഞ് താഴ്ന്ന കിണർ വീടിന്‍റെ ബലക്ഷയം കണക്കിലെടുത്ത് മണ്ണിട്ട് നികത്തിയിരുന്നു. പിന്നാലെയാണ് തണ്ണിപ്പാറയിലും കിണറിടിഞ്ഞത്. ഇതോടെ മീനച്ചില്‍ താലൂക്കില്‍ മഴയില്‍ മാത്രം മൂന്ന് കിണര്‍ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.
കോട്ടയം തലനാട്ടും പൂഞ്ഞാറിലും കിണര്‍ ഇടിഞ്ഞു താഴ്‌ന്നു
മീനച്ചില്‍ താലൂക്കില്‍ മഴയില്‍ മാത്രം മൂന്ന് കിണര്‍ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.