കോട്ടയം: പെട്രോൾ ഉല്‍പ്പന്നങ്ങളുടെ ജിഎസ്‌ടി ഒഴിവാക്കണമെന്നും ഓട്ടോ, ടാക്‌സി, ബസ് യാത്ര നിരക്ക് വർധിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവർത്തകർ വാഹനം കെട്ടിവലിച്ചു സമരം നടത്തി. കോട്ടയം കലക്‌ടറേറ്റിലേക്കാണ് ലോറിയും കാറും കെട്ടിവലിച്ച് തൊഴിലാളികൾ മാർച്ച് നടത്തിയത്.
കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച സമരം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. കൊവിഡ് കാലത്ത് എല്ലാ വാഹനങ്ങളുടേയും നികുതി ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.