കോട്ടയം: കേരള പൊലീസിലെ വാഹന ഇടപാടുകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോർജ് എം.എൽ.എ, നിലവിൽ സർക്കാർ ഏർപ്പെടുത്തിയ അന്വേഷണം ശരിയായ ദിശയിൽ പോകില്ലെന്നും പി.സി ജോർജ് ആരോപിച്ചു. സിഎജി റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് പി.സി ജോർജിന്‍റെ വാദം.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. ഇതോടൊപ്പം 2001 മുതൽ 2018 വരെ പൊലീസ് സേനയിൽ നടത്തിയ വാഹന ഇടപാടുകളിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പി.സി ജോർജ് ആരോപിക്കുന്നു. നിലവിലെ ഉദ്യോഗസ്ഥർക്കൊപ്പം മുൻ കാലങ്ങളിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. 2008 മുതൽ 2013 വരെ പൊലീസ് സേനയിലേക്ക് വാങ്ങിയ ബുള്ളറ്റ് പ്രൂഫ് കാറുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.