കോട്ടയം: മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശ്ശേരി ആരമലക്കുന്ന് നെജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്‌മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള ദാമോദരന്‍ (60) എന്നിവരാണ് മരിച്ചത്.
ബുധനാഴ്‌ച പുലർച്ചെ 3.30 ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലാണ് അപകടം നടന്നത്. വിദേശത്തു നിന്നെത്തിയ ഭര്‍ത്താവ് ദാമോദരനെ കൂട്ടാൻ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ശ്യാമള. തിരികെ മടങ്ങുന്ന വഴി മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
ALSO READ: കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ച് മധ്യവയസ്‌കന്‍ ; ഇരുവരും ഗുരുതരാവസ്ഥയില്‍
പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മൊബൈല്‍ കടയിലെ ജീവനക്കാരനാണ് മുഹമ്മദ് ഇസ്‌മയിൽ. മാതാവ്-റാഷിദ.