കോട്ടയം: പാലാ സെന്‍റ് തോമസ് കോളജില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്‍റെ മൊഴി. രണ്ട് വര്‍ഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോള്‍ ബന്ധത്തില്‍ അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
കത്തി കൊണ്ടുവന്നത് ഭയപ്പെടുത്താന്‍
അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താന്‍ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നിതിനമോളെ കഴുത്തറുത്ത് അഭിഷേക് കൊലപ്പെടുത്തിയത്.
പാലാ സെന്‍റ് തോമസ് കോളജില്‍ മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു. ക്രൂരമായ കൊലപാതകം നേരില്‍ കണ്ടത് കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോസാണ്.
കൊലയ്ക്ക് കാരണം പ്രണയാഭ്യര്‍ഥന നിരസിച്ചത്?
അഭിഷേക് നിതിനയുടെ കഴുത്തില്‍ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ജോസിന്‍റെ മൊഴി. ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചുവെന്നും ജോസ് പറഞ്ഞു. കോളജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. അഭിഷേകിന്‍റെ പ്രണയാഭ്യര്‍ഥന നിതിന നിരസിച്ചതാണ് കാരണമെന്നും സൂചനയുണ്ട്. പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണ്.
Read more: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു