ETV Bharat / city

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി അധിക്ഷേപം; നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ

എംജി സര്‍വകലാശാലയെ സർക്കാർ കാണുന്നത് അതിരമ്പുഴ ലോക്കല്‍ കമ്മിറ്റിയായാണെന്നും ഷാഫി പറമ്പിൽ

shafi parambil  ഷാഫി പറമ്പിൽ  shafi parambil support dalit scholar  dalit scholar in mg university  എംജി സര്‍വകലാശാല  കെ.എസ് ശബരീനാഥ്  സിപിഎം  ദലിത് വിദ്യാര്‍ഥിനി  എസ്.എഫ്.ഐ  SFI
എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി അധിക്ഷേപം; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ
author img

By

Published : Nov 5, 2021, 4:45 PM IST

കോട്ടയം : എംജി യൂണിവേഴ്‌സിറ്റിയിലെ അധികൃതർ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് സർവകലാശാലയ്ക്ക് മുൻപിൽ ഗവേഷണ വിദ്യാർഥിനി നയിക്കുന്ന നിരാഹാര സമരത്തെക്കുറിച്ച് നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കെ.എസ് ശബരീനാഥ്, രാഹുൽ മാങ്കൂട്ടം, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പം സമര സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംജി സര്‍വകലാശാലയെ അതിരമ്പുഴ ലോക്കല്‍ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സര്‍ക്കാരും കാണുന്നത്. വിദ്യാര്‍ഥിനിക്ക് നീതി നിഷേധിക്കാനായി ഒരു ലോക്കല്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളും നടപടികളുമാണ് ഉത്തരവാദിത്തപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്തിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി അധിക്ഷേപം; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ

ഒരു ദലിത് വിദ്യാര്‍ഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരില്‍ ഇടതുപക്ഷം പൊഴിച്ച കണ്ണീര്‍ ആത്മാര്‍ഥതയില്ലാത്തതാണ്. എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐയുടെ അതേ നിലവാരമാണ് എംജി സർവകലാശാലയ്ക്കുമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ALSO READ : ഇന്ധന നികുതിയിൽ ഇളവില്ല; യുഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചത് 13 തവണയെന്ന് ധനമന്ത്രി

വിദ്യാര്‍ഥിനിക്ക് അനുകൂലമായ ഉത്തരവുകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ നിലവിൽ നില്‍ക്കുമ്പോൾ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താൽപര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍വകലാശാലയില്‍ നടപടികള്‍ എടുത്തിരിക്കുന്നത്. അതിനാൽ പ്രശ്നം പ്രതിപക്ഷ നേതാവുമായി ആലോചിച്ച്‌ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.