ETV Bharat / city

കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം ; അറസ്റ്റ് - kottayam sexual assault

യുവതികളുടെ പരാതിയെ തുടര്‍ന്ന് പിങ്ക് പൊലീസാണ് പ്രതിയെ പിടികൂടിയത്

കോട്ടയം ലൈംഗികാതിക്രമം  ലൈംഗികാതിക്രമം പ്രതി പിടിയില്‍  പിങ്ക് പൊലീസ് ലൈംഗികാതിക്രമം കസ്റ്റഡി  kottayam sexual assault  kottayam sexual assault pink police
കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; ഒരാള്‍ പിടിയില്‍
author img

By

Published : Mar 6, 2022, 4:34 PM IST

കോട്ടയം : കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് അറസ്റ്റിലായത്. യുവതികളുടെ പരാതിയെ തുടര്‍ന്ന് പിങ്ക് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. തിയേറ്റർ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളോട് പ്രതി അസഭ്യം പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവതികള്‍ ബഹളം വയ്ക്കുകയും പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.

Also read: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ

തുടര്‍ന്ന് സ്‌പൈഡർ പട്രോളിങ് സംഘം, പൊലീസ് കൺട്രോൾ റൂം സംഘം എന്നിവരുടെ സഹായത്തോടെ പിങ്ക് പൊലീസ് പ്രതിയെ പിടികൂടി. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.