കോട്ടയം: ലോക്ക് ഡൗണിനിടെ മീനച്ചിലാറില്‍ നിന്നും മണല്‍വാരി കടത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ വട്ടക്കൊട്ട ഭാഗത്തു നിന്ന് മണല്‍ കടത്താനുള്ള ശ്രമം മീനച്ചില്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇരുപത് പ്ലാസ്റ്റിക് ചാക്കുകളില്‍ നിന്ന് മണല്‍ കണ്ടെടുത്തു. മീനച്ചില്‍ തഹസില്‍ദാര്‍ വി എം അഷറഫ്, ക്ലാര്‍ക്ക് അനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പിടിച്ചെടുത്ത മണല്‍ ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
മീനച്ചിലാറില്‍ നിന്ന് അനധികൃത മണല്‍ കടത്തിന് ശ്രമം - അനധികൃത മണല്‍ കടത്തിന് ശ്രമം
ഇരുപത് പ്ലാസ്റ്റിക് ചാക്കുകളില്‍ നിന്ന് മണല്‍ കണ്ടെടുത്തു

മണല്‍ കടത്ത്