ETV Bharat / city

കോട്ടയത്ത് മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം ; സ്ത്രീകൾ ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ

author img

By

Published : Dec 4, 2021, 7:39 AM IST

കോട്ടയം മണർകാട് കാവും പടിയിലുള്ള മസാജ് പാർലറിലാണ് ക്രോസ് മസാജിങ്ങിന്‍റെ മറവിൽ സംഘം അനാശാസ്യം നടത്തിവന്നത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്‌ഡ്

PROSTITUTION IN MASSAGE PARLOUR KOTTAYAM  SIX PEOPLE ARRESTED IN PROSTITUTION CASE  SEX RACKET KERALA  കോട്ടയം അനാശാസ്യ കേന്ദ്രം  മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം  ക്രോസ് മസാജിങിന്‍റെ മറവിൽ അനാശാസ്യം
കോട്ടയത്ത് മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം; സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കോട്ടയം : കോട്ടയത്ത് അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡ്. മണർകാട് കാവും പടിയിലുള്ള മസാജ് പാർലറിലാണ് വെള്ളിയാഴ്ച്ച സന്ധ്യയോടെ പൊലീസ് റെയ്‌ഡ് നടത്തിയത്. മൂന്ന് പുരുഷൻമാരെയും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ക്രോസ് മസാജിംഗിന്‍റെ മറവിൽ സംഘം ഇവിടെ അനാശാസ്യം നടത്തിവരുകയായിരുന്നു.

മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ പാർലറിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രോസ് മസാജിങ് പാർലറിന്‍റെ പരസ്യ ബോർഡ് വച്ചായിരുന്നു ആവശ്യക്കാരെ ക്ഷണിച്ചിരുന്നത്. പുരുഷൻമാർക്ക് സ്ത്രീകൾ മസാജ് ചെയ്യുമെന്നാണ് പരസ്യം നൽകിയിരുന്നത്.

ALSO READ: Periya Twin Murders| പെരിയ ഇരട്ട കൊലപാതകം: കുറ്റപത്രം സമർപ്പിച്ച്‌ സി.ബി.ഐ; മുൻ എം.എല്‍.എ അടക്കം 24 പ്രതികള്‍

ജില്ല പൊലീസ് മേധാവി ഡി ശിൽപ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാമ്പാടി എസ് എച്ച് ഒ ശ്രീജിത്ത്, മണർകാട് എസ് എച്ച് ഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. നിരവധി രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.