ETV Bharat / city

കോട്ടയത്ത് നിരോധനാജ്ഞ - Prohibition order

ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാല് പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Prohibition order declared in kottayam district  കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ  അവശ്യ സര്‍വീസുകള്‍  പായിപ്പാട് അതിഥി തൊഴിലാളികള്‍  കോട്ടയം ജില്ല  കോട്ടയം നിരോധനാജ്ഞ  Prohibition order  kottayam district
കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ
author img

By

Published : Mar 30, 2020, 7:51 AM IST

കോട്ടയം: കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടിയെന്നോണം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് ആരംഭിച്ച നിരോധനാജ്ഞ പ്രകാരം ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാല് പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികൾ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് അനധികൃതമായി ഒത്തുകൂടിയതാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണം. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കലക്ടർ പി.കെ സുധീർ ബാബു അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.