കോട്ടയം: മുണ്ടക്കയം സ്‌റ്റേഷനിലെ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. എസ്.ഐ ഉൾപ്പടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. മൂവർക്കും നിസാര പരിക്കുകളാണുള്ളത്.
ദേശീയ പാത 183ൽ വാഴൂർ പത്തൊമ്പതാം മൈലിലാണ് ബുധനാഴ്‌ച വൈകുന്നരത്തോടെ അപകടമുണ്ടായത്. എസ്.ഐ മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്, അജിത്ത്, ജോർജ്, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ALSO READ: എക്‌സൈസ് തീരുവ കുറച്ചു: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും