ETV Bharat / city

'വെൽക്കം ടു പാലാ'; എൽ.ഇ.ഡിയിൽ തിളങ്ങുന്ന വെൽക്കം ബോർഡുമായി പാലാ നഗരസഭ

പാലാ നഗരസഭാ അതിർത്തിയായ മുണ്ടാങ്കലിലാണ് സ്വാഗത സ്‌തംഭം സ്ഥാപിച്ചിട്ടുള്ളത്

വെൽക്കം ടു പാലാ  പാലായിൽ എൽഇഡിയിൽ തിളങ്ങുന്ന സ്വാഗത സ്തംഭം  new led welcome board in Pala Municipality  WLECOME TO PALA  JOSE K MANI  തൊടുപുഴ പാലാ സംസ്ഥാന പാതയിൽ സ്വാഗത സ്‌തംഭം  Pala Municipality new led welcome board
'വെൽക്കം ടു പാലാ'; എൽ.ഇ.ഡിയിൽ തിളങ്ങുന്ന വെൽക്കം ബോർഡുമായി പാലാ നഗരസഭ
author img

By

Published : May 19, 2022, 7:59 AM IST

കോട്ടയം: തൊടുപുഴ-പാലാ സംസ്ഥാന പാതയിൽ പാലാ നഗരസഭാ അതിർത്തിയായ മുണ്ടാങ്കലിൽ നഗരസഭയുടെ സ്വാഗത സ്‌തംഭം സ്ഥാപിച്ചു. ഏവരെയും നഗരത്തിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് എൽ.ഇ.ഡി പ്രകാശത്തിൽ തിളങ്ങുന്ന വെൽക്കം ബോർഡാണ് സ്ഥാപിച്ചത്. നഗരസഭ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച വെൽക്കം ബോർഡ് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.

'വെൽക്കം ടു പാലാ'; എൽ.ഇ.ഡിയിൽ തിളങ്ങുന്ന വെൽക്കം ബോർഡുമായി പാലാ നഗരസഭ

നഗര സൗന്ദര്യവൽക്കരണത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ജോസ്.കെ.മാണി നിർദ്ദേശിച്ചു. റോഡിന്‍റെ പുറമ്പോക്കുകളിൽ പൂച്ചെടികളും തണൽ മരങ്ങളും മറ്റുo വച്ചുപിടിപ്പിക്കണമെന്നും വിശ്രമ കേന്ദ്രങ്ങളും മിനി പാർക്കുകളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സ്‌തംഭംത്തിന്‍റെ അവശേഷിക്കുന്ന ഭാഗത്ത് വിശ്രമ കേന്ദ്രം കൂടി സജ്ജീകരിക്കുവാൻ പദ്ധതിയുണ്ടെന്ന് ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു. പാലാ നഗരസഭ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സിജി പ്രസാദ്, ലീന സണ്ണി, തോമസ് പീറ്റർ, പ്രൊഫ.സതീശ് ചൊള്ളാനി, സാവിയോ കാവുകാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.