കോട്ടയം : മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്നും തനിക്കെതിരെ കല്ലേറ് വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ കരിങ്കൊടി പ്രതിഷേധം പാടില്ലെന്ന് പറയാനാവില്ല. കറുത്ത മാസ്‌ക് പോലും പാടില്ലെന്നുപറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
Also read: കുന്നംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍
ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. അത്തരം പ്രതിഷേധങ്ങൾ ഇപ്പോഴില്ല. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.