കോട്ടയം: ദേശീയപാത മുണ്ടക്കയത്തിന് സമീപം ചോറ്റിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ മുക്കുളം സ്വദേശി അനന്തു ബിജു (21) ആണ് മരിച്ചത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.
തിങ്കളാഴ്ച മുണ്ടക്കയം ചോറ്റിക്കും ചിറ്റടിക്കുമിടയിലാണ് അപകടമുണ്ടായത്. എതിര്‍ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്കിനെ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനന്തു.
നാഷണല്‍ പെര്‍മിറ്റ് ലോറി അശ്രദ്ധമായി ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തതായി മുണ്ടക്കയം സിഐ ഷൈൻ കുമാർ അറിയിച്ചു.
Also read: വെളിയംകോട് കെ റെയിലിന്‍റെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ; പ്രദേശത്ത് സംഘർഷം