ETV Bharat / city

'പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണം'; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ്

പദ്ധതിക്കെതിരെ പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ഭയാശങ്കകള്‍ സർക്കാർ ദൂരീകരിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ്  സില്‍വര്‍ ലൈന്‍ വിഷയത്തില്‍ എന്‍എസ്എസ്  സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ്  സിൽവർ ലൈൻ  കെ-റെയിൽ  K -Rail  NSS ABOUT K-RAIL  NSS criticizes govt over K-rail Project  കെ റെയിൽ പ്രതിഷേധം  K Rail protest
'ജനങ്ങളുടെ പ്രതിഷേധങ്ങളും കാണണം'; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ്
author img

By

Published : Mar 30, 2022, 10:55 PM IST

കോട്ടയം : സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്. വികസന പദ്ധതികൾക്ക് എതിരല്ലെന്നും എന്നാൽ ഭൂമിയും കിടപ്പാടവും നഷ്‌ടപ്പെടുന്നവരുടെ പ്രതിഷേധം കണ്ടില്ലെന്നുവയ്ക്കരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് കഷ്‌ടനഷ്‌ടങ്ങള്‍ ഉണ്ടാകും എന്നത് വസ്‌തുതയാണ്. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ഭയാശങ്കകള്‍ ദൂരീകരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സര്‍ക്കാരിന്‍റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

വികസനം വേണം..പക്ഷേ..: തുടര്‍ച്ചയായുള്ള പ്രളയവും, കൊവിഡിന്‍റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം വികസന പദ്ധതികള്‍ നടപ്പിലാക്കരുത് എന്ന അഭിപ്രായവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും അത്യാധുനിക ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സില്‍വര്‍ലൈന്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിച്ചാൽ യാത്രകളും സമയ നഷ്‌ടവും ഒഴിവാക്കാവുന്നതുമല്ലേയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിക്കുന്നു.

കേരളത്തിന്‍റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസ മാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിട വ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുമെന്നും, അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു ; കൊല്ലപ്പെട്ടത് അബ്ദുല്‍ ജലീല്‍

സ്വകാര്യ വാഹനങ്ങൾ കുറയില്ല : സില്‍വര്‍ലൈന്‍ വരുമ്പോള്‍ ജനങ്ങള്‍ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് കുറയുകയും അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമന വാതകങ്ങളുടെ കുറവുണ്ടായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ കുറയുമെന്നും വാദമുണ്ട്. എന്നാല്‍ കൊച്ചി മെട്രോ വന്നതിന്‌ ശേഷവും അവിടെ വന്‍തോതില്‍ സ്വകാര്യ വാഹനങ്ങള്‍ വര്‍ധിച്ചുവെന്ന് മനസിലാക്കുമ്പോള്‍ അത്തരം വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുന്നു.

സുസ്ഥിരവികസനം എന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നതുമാത്രമല്ല മറിച്ച് ഭൂപ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതും കൂടിയാണ്. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ അത്തരത്തിലുള്ള ആഘാതം കേരളത്തിന് താങ്ങാന്‍ പറ്റുന്നതിലും അധികമാണെന്ന് പല ശാസ്ത്ര-പാരിസ്ഥിതിക സംഘടനകളും സൂചിപ്പിച്ചുകഴിഞ്ഞുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

അധിക ചിലവ് : സില്‍വര്‍ലൈന്‍ പദ്ധതിക്ക് മൊത്തം അറുപത്തിനാലായിരം കോടി രൂപയാണ് ചെലവാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിതി ആയോഗിന്‍റെ കണക്കുപ്രകാരം ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്‍റെ കടബാധ്യത താങ്ങാവുന്നതിനപ്പുറം ഗണ്യമായി വര്‍ധിക്കുകയും സര്‍ക്കാര്‍ കടക്കെണിയില്‍ ആണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ചുള്ള സാമ്പത്തിക വികസനവും അടിസ്ഥാന സൗകര്യവികസനവും അത്യന്താപേക്ഷിതമാണ്. എന്നാല്‍ സാമ്പത്തിക ഭദ്രത ഇല്ലാതെയും സാംസ്‌കാരിക-സാമൂഹിക ദീര്‍ഘവീക്ഷണം ഇല്ലാതെയും സാമ്പത്തിക പുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.