ETV Bharat / city

ഈരാറ്റുപേട്ട നഗരസഭയില്‍ മൂന്നാം അവിശ്വാസപ്രമേയവുമായി യുഡിഎഫ്

ചെയര്‍മാന്‍ പദവി നല്‍കിയ അതേ യുഡിഎഫ് തന്നെയാണിപ്പോള്‍ കബീറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്

മൂന്നാം അവിശ്വാസപ്രമേയവുമായി യുഡിഎഫ്; ഇത്തവണത്തേത് പാര്‍ട്ടി പിന്തുണയോടെ ചെയര്‍മാനായ വി.കെ കബീറിനെതിരെ
author img

By

Published : Aug 22, 2019, 8:30 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫിന്‍റെ മൂന്നാമത് അവിശ്വാസപ്രമേയം ശനിയാഴ്‌ച ചര്‍ച്ചചെയ്യും. സി.പിഎം സ്വതന്ത്രനായി വിജയിച്ചശേഷം യു.ഡി.എഫ് പിന്തുണയോടെ ചെയര്‍മാനായ വി.കെ കബീറിനെതിരെയാണ് ഇത്തവണത്തെ അവിശ്വാസം.

നഗരസഭാ വക സ്ഥലത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി മാനദണ്ഡങ്ങള്‍ പാലിക്കാതെ വെട്ടി കടത്തിയെന്നാരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ചെയര്‍മാന്‍ പദവി നല്‍കിയ അതേ യുഡിഎഫ് തന്നെയാണിപ്പോള്‍ കബീറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 28 അംഗ കൗണ്‍സിലില്‍ 12 പേരാണ് പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അവിശ്വാസം പാസാകണമെങ്കില്‍ 15 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 28 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് - എട്ട്, ജനപക്ഷം -നാല് , എസ്‌ഡിപിഐ - നാല് എന്നിങ്ങനെയാണ് കക്ഷി നില. സിപിഎം പിന്തുണയയോടെ ജയിച്ചിട്ടും കോണ്‍ഗ്രസിനൊപ്പം പോയ കബീറിനെതിരെയുള്ള പ്രമേയത്തെ സിപിഎം അനുകൂലിക്കാനാണ് സാധ്യത. കൂറ് മാറ്റ നിരോധന നിയമമനുസരിച്ച് കബീറിനെതിരെ പരാതി നല്‍കിയ സിപിഎം, തടി വെട്ട് സംഭവത്തില്‍ കബീറിനെതിരെ നടപടി ആവശ്യപെടുകയും ചെയ്‌തിരുന്നു.

Intro:Body:ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍മാനെതിരെയുള്ള മൂന്നാമത് അവിശ്വാസം ശനിയാഴ്ച ചര്‍ച്ചചെയ്യും. ആദ്യ രണ്ട് അവിശ്വാസങ്ങള്‍ ആദ്യചെയര്‍മാനായ ടി.എം റഷീദിനെതിരെയായിരുന്നുവെങ്കില്‍ നിലവിലെ ചെയര്‍മാന്‍ വി.കെ കബീറിനെതിരെയുള്ള അവിശ്വാസമാണ് ഇത്തവണത്തേത്. മൂന്ന് അവിശ്വാസപ്രമേയത്തിനും ചുക്കാന്‍ പിടിക്കുന്നതും യു.ഡി.എഫ് തന്നെയാണ്. പ്രമേയം പാസാകണമെങ്കില്‍ ഇടത് മുന്നണിയുടെയോ എസ്.ഡി.പി.ഐയുടെയൊ പിന്തുണ അനിവാര്യമാണ്.

നഗരസഭാ വക സ്ഥലത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി മാനദണ്ഡങ്ങള്‍ പാലിക്കാതെ വെട്ടി കടത്തിയെന്നാരോപിച്ചാണ് കബീറിനെതിരെ യു.ഡി.എഫ്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. 28 അംഗ കൗണ്‍സിലില്‍ 12 പേരാണ് അവിശ്വാസത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമേയം പാസാകണമെങ്കില്‍ 15 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സി.പിഎം സ്വതന്ത്രനായി വിജയിച്ച വി.കെ കബീര്‍ യു.ഡി.എഫ് പിന്തുണയോടെയാണ് ചെയര്‍മാനായത്. പി.സി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫിന് ഒപ്പം കൂടി. ചെയ്യര്‍മാനായിരുന്ന ടി.എം. റഷീദിനെതിരെയായിരുന്നു ആദ്യ അവിശ്വാസം. എന്നാല്‍ പി.സി ജോര്‍ജ് അനുകൂലിയായിരുന്ന കുഞ്ഞ്‌മോള്‍ സിയാദ് കൂറ് മാറിയതോടെ അവിശ്വാസം പരാജയപ്പെട്ടു. പിന്നിടാണ് ചെയ്യര്‍മാന്‍ പദവി നല്‍കി കബീറിനെ യുഡിഎഫ് ഒപ്പം കൂട്ടിയത്. സിപിഎമ്മിവെ വഞ്ചിച്ച കബീറിനെതിരെയുള്ള പ്രമേയത്തെ സിപിഎം അനുകൂലിക്കാനാണ് സാധ്യത.

കൂറ് മാറ്റ നിരോധന നിയമമനുസരിച്ച് കബീറിനെതിരെ സിപിഎം പരാതിയും നല്‍കിയിട്ടുണ്ട്. തടി വെട്ട് സംഭവത്തില്‍ കബീറിനെതിരെ സിപിഎം നടപടി ആവശ്യപെടുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കബീറിനെതിരെയുള്ള പ്രമേയത്തെ സിപിഎം അനുകൂലിച്ചേക്കും. മുഴുവന്‍ അംഗങ്ങള്‍ക്കും പ്രമേയത്തെ അനുകൂലിക്കണമെന്നവശ്യപെട്ട് വിപ്പ് നല്‍കിയേക്കും. എസ്ഡിപിഐയും ഒരു പക്‌ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചേക്കും.

28 അംഗ കൗണ്‍സിവില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 8, ജനക്ഷം 4 , എസ്ഡിപിഐ 4 എന്നിങ്ങനെയാണ് കക്ഷി നില. ചെയ്യര്‍മാന്‍ പദവി നല്‍കിയ അതേ യുഡിഎഫ് തന്നെയാണിപ്പോള്‍ കബീറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.