കോട്ടയം: എൻസിസി ഗ്രൂപ്പ് കമാൻഡർ കോട്ടയത്തെ ഓഫിസിൽ മരിച്ച നിലയിൽ. എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എംഎൻ സാജനാണ് (56) മരിച്ചത്. കോട്ടയം വൈക്കം സ്വദേശിയാണ് സാജൻ.
ഓഫിസേഴ്‌സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് (17.08.2022) രാവിലെ 10.30ഓടെയായിരുന്നു സംഭവം. രാവിലെ കോൺഫറൻസ് മീറ്റിങിനെ തുടർന്ന് ഇദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് സഹപ്രവർത്തകൻ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.