ETV Bharat / city

ഓട്ടിസ്‌റ്റിക് കുട്ടികള്‍ക്കായി കോട്ടയത്ത് മിയാമി മള്‍ട്ടി സെന്‍സറി പാർക്ക് - മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്ത

കുട്ടികളുടെ പ്രതികരണ ശേഷി വളര്‍ത്തുന്ന പാര്‍ക്കാണ് (kottayam miami multi sensory park) അമ്മഞ്ചേരിയിലെ കുട്ടികളുടെ ആശുപത്രി വളപ്പില്‍ നിര്‍മിച്ചത്

kottayam miami multi sensory garden news  autistic children kottayam park news  minister vn vasavan news  vn vasavan inaugurates miami park news  kottayam multi sensory park news  മിയാമി മള്‍ട്ടി സെന്‍സറി പാർക്ക് വാര്‍ത്ത  കോട്ടയം മള്‍ട്ടി സെന്‍സറി പാർക്ക് വാര്‍ത്ത  അമ്മഞ്ചേരി ആശുപത്രി പാര്‍ക്ക് വാര്‍ത്ത  ഓട്ടിസം മള്‍ട്ടി സെന്‍സറി പാര്‍ക്ക് വാര്‍ത്ത  മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്ത  മന്ത്രി മിയാമി പാര്‍ക്ക് ഉദ്‌ഘാടനം വാര്‍ത്ത
ഓട്ടിസ്‌റ്റിക് കുട്ടികള്‍ക്കായി കോട്ടയത്ത് മിയാമി മള്‍ട്ടി സെന്‍സറി പാർക്ക്
author img

By

Published : Nov 21, 2021, 10:32 PM IST

കോട്ടയം : ഓട്ടിസം ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കായി നിര്‍മിച്ച മിയാമി മള്‍ട്ടി സെന്‍സറി പാർക്ക് (kottayam miami multi sensory park) മന്ത്രി വി.എന്‍ വാസവന്‍ (Minister VN Vasavan inagurates miami park) ഉദ്‌ഘാടനം ചെയ്‌തു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രി വളപ്പിലാണ് പാര്‍ക്കുള്ളത്. ഇന്ദ്രിയങ്ങളിലൂടെ കുട്ടികളുടെ പ്രതികരണ ശേഷി വളര്‍ത്തുന്ന പാര്‍ക്കാണ് (multi sensory park) കോട്ടയത്ത് നിര്‍മിച്ചത്.

ഒരേക്കർ സ്ഥലത്താണ് പൂച്ചെടികളും പൂമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഗന്ധമുള്ള പൂക്കളുണ്ടാകുന്ന പാല, നാരകം, ചെമ്പകം തുടങ്ങിയ ചെടികള്‍ക്കാണ് ഉദ്യാനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. ചെറിയ മുളങ്കാടുകളും ശലഭോദ്യാനവും പാർക്കിന്‍റെ മാറ്റ് കൂട്ടുന്നു.

മന്ത്രി വിഎന്‍ വാസവന്‍ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നു

Also read: ക്യാമറയ്ക്ക് പോസ് ചെയ്ത് മ്ലാവ് ; രാജമലയിലെ കൗതുകക്കാഴ്ച

പ്രത്യേക നടപ്പാതകളും വിശ്രമ സ്ഥലങ്ങളും പാര്‍ക്കിനുള്ളില്‍ നിർമിച്ചിട്ടുണ്ട്. ആഴമില്ലാത്ത കുളം, മൃഗങ്ങളുടെ ശില്‍പങ്ങള്‍, ഊഞ്ഞാല്‍, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു.

ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലിയുടെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയും ചേർന്നാണ് പാര്‍ക്കിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചികിത്സയോടൊപ്പം ഉന്മേഷഭരിതമായ കാഴ്‌ചകളും അനുഭവങ്ങളും ലഭിക്കുന്നത് കുട്ടികളുടെ മനസിലും മസ്‌തിഷ്ക്കത്തിലും പ്രയോജനപ്രദമായ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.