കോട്ടയം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ഇബി സിഐടിയു യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോട്ടയത്തേക്കുള്ള യാത്രക്കിടയിലായിരുന്നു ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Also read: Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി