കോട്ടയം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വൈക്കം സ്വദേശി പിടിയിൽ. വൈക്കം സ്വദേശി ശിവകുമാറിനെയാണ് പൊലീസ് പിടികൂടിയത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പൂണിത്തറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പൊലീസ് മര്‍ദ്ദനത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടയത്ത് നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ഭീഷണി എത്തിയത്. കോട്ടയത്ത് ഒരാള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റുവെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഫോണ്‍ സന്ദേശത്തിന്‍റെ ഉള്ളടക്കം.
വിളിച്ചയാളിനെക്കുറിച്ച് സൂചന കിട്ടിയെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മറ്റൊരു ഭീഷണി സന്ദേശം എത്തിയിരുന്നു. ക്ലിഫ് ഹൗസ് അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
Also read: ചെറിയ ആശ്വാസം: ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ഉപാധികളോടെ ജാമ്യം