ETV Bharat / city

ഗുഹാ മുറി നിർമിച്ച് ശ്രദ്ധേയനായ വർഗീസ് വാഹനപകടത്തില്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിന് സമീപം വീടിനോട് ചേര്‍ന്ന് ഗുഹാ മുറി നിർമിച്ച് സി.ആര്‍ വർഗീസ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു

ഗുഹാ മുറി വര്‍ഗീസ് മരണം വാര്‍ത്ത  ഗുഹാ മുറി നിര്‍മാണം വര്‍ഗീസ് മരണം വാര്‍ത്ത  കോട്ടയം ഗുഹാ മുറി വര്‍ഗീസ് വാര്‍ത്ത  കുറുവിലങ്ങാട് ഗുഹാ മുറി പുതിയ വാര്‍ത്ത  ഗുഹാ മുറി വര്‍ഗീസ് വാഹനപകടം വാര്‍ത്ത  kottayam man buld cave room death news  man build cave room dies news  man build cave room kottayam news  kottayam road accident latest news
ഗുഹാ മുറി നിർമിച്ച് ശ്രദ്ധേയനായ വർഗീസ് വാഹനപകടത്തില്‍ മരിച്ചു
author img

By

Published : Aug 23, 2021, 9:34 AM IST

കോട്ടയം: കോട്ടയം കുറവിലങ്ങാടിന് സമീപം വീടിനോട് ചേര്‍ന്ന് ഗുഹാ മുറി നിർമിച്ച് ശ്രദ്ധേയനായ സി.ആര്‍ വർഗീസിന് ദാരുണാന്ത്യം. തിരുവോണ നാളിൽ എംസി റോഡിൽ വെമ്പള്ളി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് ഞരളുംകുളം ചാരുതയിൽ വർഗീസ് മരണമടഞ്ഞത്.

രാത്രി 8.30 ഓടെ അമിതവേഗതയിലെത്തിയ കാർ വർഗീസിന്‍റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ നിർത്താതെ പോയി. നാട്ടുകാർ ചേർന്ന് വർഗീസിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഞായറാഴ്‌ച പകൽ വർഗീസ് മരിച്ചു.

സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് പള്ളിയിൽ നടക്കും. വീടിനോട് ചേർന്ന് ഗുഹാ മുറി നിർമിച്ച വർഗീസ് പുരാവസ്‌തു ശേഖരണത്തിലും മികവ് തെളിയിച്ചിരുന്നു.

Read more: പുൽക്കൂടൊരുക്കാൻ നിർമിച്ച ഗുഹ, വിശ്രമമുറിയായി മാറിയപ്പോൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.