കോട്ടയം: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നിതിക ബെന്നിയുടെ (22) മൃതദേഹം ജൂലൈ 22ന് നാട്ടിലെത്തിക്കും. കടുത്തുരുത്തി ആപ്പാഞ്ചിറ മുടക്കാമ്പുറം ബെന്നി-ട്രീസ ദമ്പതികളുടെ മകളാണ് നികിത. ഈ മാസം ഒന്നിനാണ് നികിത മരിച്ചത്.
ജര്‍മനിയിലെ കീല് ക്രിസ്ത്യന്‍ ആല്ബ്രക്റ്റ്സ് സര്‍വകലാശാലയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ലൈഫ് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി ജര്‍മ്മനിയിലേക്ക് തിരിച്ചത്.
Also read: 18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ഇമ്രാൻ യാത്രയായി
ഫ്രാങ്ക്ഫോര്‍ട്ടിൽ നിന്ന് വിമാനമാർഗം മൃതദേഹം ജൂലൈ 22ന് വൈകുന്നേരം നെടുമ്പാശേരിയില്‍ എത്തിക്കും. ശനിയാഴ്ച സംസ്കാരം നടക്കും.