കോട്ടയം: തോട് വൃത്തിയാക്കുന്നതിനിടെ പിടികൂടിയ പെരുമ്പാമ്പുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ. ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് കടുത്തുരുത്തി ആപ്പാഞ്ചിറ തോട് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ലഭിച്ചു.
പാമ്പിനെ പിടികൂടിയ വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും അവർ വരാൻ വൈകി. തുടർന്ന് പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. വനം വകുപ്പിന് പാമ്പിനെ കൈമാറണമെന്നും പാമ്പിന് പരിക്കുണ്ടോയെന്ന് പരിശോധിയ്ക്കണമെന്നും പൊലീസ് അറിയിച്ചു.
വനം വകുപ്പ് ഉദ്യേഗസ്ഥര്‍ എത്താതെ പാമ്പുമായി വന്നവർ സ്റ്റേഷനിൽ നിന്നും പോകാൻ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ നാട്ടുകാരും പൊലീസും തമ്മില്‍ തർക്കമായി. വൈകിട്ട് വനം വകുപ്പ് അധികൃതരെത്തി പെരുമ്പാമ്പിനെ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
Also read: വിറക് വെട്ടല്‍ ഇനി വേറെ 'ലെവലില്‍'; അത്യാധുനിക യന്ത്രവുമായി റോബിന്‍