ETV Bharat / city

മാര്‍ക്ക് ദാന വിവാദം; കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തി വീശി

പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍ എം.ജി യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ തിരികെ എത്തി പൊലീസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തിയതോടെ സംഘര്‍ഷം അവസാനിച്ചു.

മാര്‍ക്ക് ദാന വിവാദം: മന്ത്രി കെ.ടി ജലീലിനെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
author img

By

Published : Oct 21, 2019, 5:31 PM IST

കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാന വിവാദത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നും വൈസ് ചാൻസിലറുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് യൂണിവേഴ്‌സിറ്റി കവാടത്തില്‍ പൊലീസ് തടഞ്ഞു.

തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിച്ചു. അദ്ദേഹം മടങ്ങിയതിന് ശേഷം പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാതെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ സമരക്കാര്‍ കൂടുതല്‍ അക്രമാസക്‌തരായി. തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കൾ തിരികെ എത്തി പൊലീസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തി. അറസ്‌റ്റ് ചെയ്‌തവർക്കെതിരെ കേസ് എടുക്കില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാർ പിന്‍വാങ്ങി. എന്നാല്‍ കെ.ടി .ജലീല്‍ രാജിവെക്കുന്നതുവരെ സമരം തുടരാനാണ് കെഎസ്‌യു തീരുമാനം.

Intro:എം.ജി യൂണിവേസിറ്റി കെ.എസ് യു പ്രതിഷേധംBody:എം.ജി യൂണിവേസറ്റിയിലെ മാർക്ക് ദാന,മാർക്ക് തട്ടിപ്പ് വിവാദങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നും, വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു. കെ.എസ് യു പ്രവർത്തകരുടെ എം.ജി യൂണിവേസിറ്റി മാർച്ച്.യൂണിവേ സിറ്റി കവടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേടുകൾ തകർത്ത് ഉള്ളിൽ കടക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തിന് നേതാക്കൾ തടയിട്ടു.തുടർന്ന് തിരുവഞ്ചൂർ രാധ കൃഷ്ണൻ സംസാരിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേ സിറ്റി കോളെജ് കവാടത്തിൽ സംഘർഷവസ്ഥ ഉടലെടുത്തു.പ്രവർത്തകർ ബാരിക്കേടുകൾ തകർത്ത് ക്യാമ്പസിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി

വിഷ്വൽ ഹോൾഡ്

പോലിസ് ഗ്രൈനേഡ് പ്രയോഗിച്ചു.സംഘർഷത്തിൽ കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിന് ഉൾപ്പെടെ നിരവതി പ്രവർത്തകർക്ക് പരിക്കേറ്റു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിലായി പ്രതിഷേധം.പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയത്തോടെ പോലീസ് പിൻവലിഞ്ഞു. തുടർന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തിരികെ എത്തി പോലീസ് ഉദ്യേഗസ്ഥരുമായ് നടത്തിയ ചർച്ചക്ക് ഒടുവിൽ അറസ്റ്റ് ചെയ്യ്തവർക്കെതിരെ കേസ് എടുക്കില്ലന്നും അശുപത്രിയിൽ എത്തിക്കുമെന്ന ഉറപ്പിന്മേൽ പ്രതിഷേധക്കാർ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് മടങ്ങി

ബൈറ്റ് (തിരുവഞ്ചൂർ രാധകൃഷ്ണൻ)

പോലീസ് ഉറപ്പിൽ മാറ്റമുണ്ടായൽ ശക്തമായ സമരപരിപാടികളുമായ് യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ വ്യക്തമാക്കി.

Conclusion:സുബിൻ തോമസ് 

ഇ.റ്റി വി ഭാരത്

കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.