ETV Bharat / city

വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു - ഈരാറ്റുപേട്ട ഡിപ്പോ

പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിക്ക്‌ മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് ഡ്രൈവർ എസ് ജയദീപ് ബസ് ഓടിച്ചിറക്കിയത്

പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു  KSRTC driver  KSRTC driver suspended  കെഎസ്ആർടിസി  കെഎസ്ആർടിസി ഡ്രൈവർ  പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളി  എസ് ജയദീപ്  ഈരാറ്റുപേട്ട ഡിപ്പോ  ആന്‍റണി രാജു
വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു
author img

By

Published : Oct 16, 2021, 10:23 PM IST

കോട്ടയം : പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്പെൻഡ് ചെയ്തത്. ശക്തമായ മഴയെ തുടർന്ന് വെള്ളംനിറഞ്ഞ പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിക്ക്‌ മുന്നിലെ റോഡിലൂടെയാണ് ഇയാൾ ബസ് ഓടിച്ചത്.

ALSO READ : ദുരന്തക്കയത്തിൽ കൂട്ടിക്കൽ ; ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബമൊന്നാകെ

തുടർന്ന് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.