കോട്ടയം: കോട്ടയം തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോര്‍ജിന് പെരുമ്പാമ്പിന്‍റെ കടിയേറ്റു. ഇടതു കൈപ്പത്തിയിലും വലതു കൈതണ്ടയിലുമാണ് കടിയേറ്റത്. ബുധനാഴ്ചയാണ് സംഭവം.
പഞ്ചായത്ത് ഓഫീസിന് 2 കിലോ മീറ്റർ അകലെയുള്ള പുരയിടത്തിൽ കാടു വെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. എട്ടടി നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ബക്കറ്റിലിട്ടു. പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പ്രസിഡന്‍റിന് കടിയേറ്റത്.
പിന്നീട് വനം വകുപ്പ് എത്തി പാമ്പിനെ ഏറ്റെടുത്തു. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് വിജിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
Also Read: നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി