കോട്ടയം: പല രീതിയില്‍ റെക്കോഡ് സൃഷ്‌ടിയ്ക്കുന്നവരുണ്ട്. കുമരകം കണ്ണാടിച്ചാൽ സ്വദേശി അനന്തു പേന കൊണ്ടാണ് റെക്കോഡുകള്‍ സ്വന്തം പേരിലെഴുതിയത്.
ഇന്‍റര്‍നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിലും അനന്തുവിന്‍റെ കയ്യെഴുത്ത് കയറിപ്പറ്റി. 7 പേനകൾ ഒന്നിച്ചു പിടിച്ചെഴുതിയാണ് അനന്തു റെക്കോഡ് സ്വന്തമാക്കിയത്.
സ്‌കൂള്‍ പഠനകാലത്ത് തന്നെ അനന്തു പ്രത്യേക രീതിയിൽ എഴുതുമായിരുന്നു. യൂട്യൂബ് ചാനൽ തുടങ്ങിയതാണ് വഴിത്തിരിവായത്. അതിൽ കൈ കൊണ്ട് മനോഹരമായി എഴുതിയ വ്യത്യസ്‌തമായ ഫോണ്ടുകൾ ഉൾപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും സഹപാഠികളും പ്രോത്സാഹിപ്പിച്ചതോടെ എഴുതി തുടങ്ങി.
ഇതുവരെ 240 ഫോണ്ടുകളില്‍ അനന്തു എഴുതിയിട്ടുണ്ട്. രണ്ടു മാസം കൊണ്ടാണ് അനന്തു ഈ നേട്ടം കൈവരിച്ചത്. 47 വ്യത്യസ്ഥ രീതിയില്‍ പേന പിടിച്ച് എഴുതാനും അനന്തുവിന് സാധിയ്ക്കും. 55 മിനിറ്റിൽ 154 ഫോണ്ട് എന്ന ഗിന്നസ് റെക്കോഡ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ് ബികോം ബിരുദദാരി കൂടിയായ ഈ കോട്ടയംകാരന്‍.
Also read: വൃക്ഷ മുത്തശ്ശി; 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല തളിപ്പറമ്പില്‍