കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞത് തർക്കത്തിനിടയാക്കി. മൃതദേഹം സ്വന്തം ഭൂമിയിൽ സംസ്‌ക്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നാട്ടുകാർ എതിർക്കുകയായിരുന്നു.
സമീപത്തെ പൊതുശ്‌മശാനത്തിൽ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധിച്ചു. പിന്നീട് ഹെൽത്ത് ഇൻസ്പെക്‌ടറും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിൽ മൃതദേഹം വീട്ടുവളപ്പിൽ അടക്കാൻ ധാരണയായി.
Also read: വെമ്പായത്ത് അയൽവാസിയുടെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടു