കോട്ടയം : പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുനല്‍കിയ മൃതദേഹം പൊലീസ് തിരിച്ചുകൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മരിച്ച യുവാവിന്‍റെ മൃതദേഹമാണ് പൊലീസ് ഇടപെട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം.
കറുകച്ചാല്‍ സ്വദേശി വിഷ്‌ണു വിജയന്‍റെ (21) മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കഴിഞ്ഞ നവംമ്പര്‍ 25ന് കറുകച്ചാല്‍ ചിറയ്ക്കല്‍ കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Also read: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് വേട്ടേറ്റു
ചികിത്സയിലിരിക്കെ ബുധനാഴ്‌ച യുവാവ് മരിച്ചു. തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡോക്‌ടര്‍മാര്‍ക്ക് പറ്റിയ പിഴവാണെന്ന് മനസിലാക്കിയ കറുകച്ചാല്‍ പൊലീസ് വ്യാഴാഴ്‌ച സംസ്‌കാര ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.