ETV Bharat / city

നിർത്തിയിട്ടിരുന്ന ക്രെയിനിൽ കാറിടിച്ച് യുവാവ് മരിച്ചു - crane accident news

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം ചൊവ്വാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം.

കാര്‍ അപകടം വാര്‍ത്ത  ക്രെയിന്‍ അപകടം വാര്‍ത്ത  കാര്‍ ക്രെയിന്‍ കൂട്ടിയിടിച്ചു വാര്‍ത്ത  ആലപ്പുഴ അപകട മരണം  ആലപ്പുഴ അപകട മരണം വാര്‍ത്ത  കാര്‍ അപകടം മരണം  ക്രെയിനില്‍ കാറിടിച്ചു  car collides with crane news  car crane collision news  car accident news  car accident death news  crane accident news  alappuzha car crane collide news
നിർത്തിയിട്ടിരുന്ന ക്രെയിനിൽ കാറിടിച്ച് യുവാവ് മരിച്ചു
author img

By

Published : Jul 21, 2021, 2:17 PM IST

കോട്ടയം: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അതിഥി തൊഴിലാളിയാണ്.

കാറിൽ സഞ്ചരിച്ചിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർഥ് മനു എന്നിവര്‍ക്കും ഉത്തർപ്രദേശ് സ്വദേശിയായ സുരേഷ് സാരഥി എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം ചൊവ്വാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയ്ക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്.

Also read: ട്രാന്‍സ്‌ജെന്‍ഡറുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

പരിക്കേറ്റവരെ ഉടന്‍ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.