ETV Bharat / city

കോട്ടയത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു

വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ-ഇരട്ട അക്ക ക്രമീകരണം ഉണ്ടാകില്ല

കോട്ടയം ലോക്ക് ഡൗണ്‍ ഇളവുകൾ  kottayam lock down concession  കോട്ടയം ഗ്രീന്‍ സോണ്‍  കോട്ടയം ജില്ലാ ഭരണകൂടം  ഗ്രീന്‍ സോണ്‍ കോട്ടയം
കോട്ടയം
author img

By

Published : Apr 21, 2020, 12:26 PM IST

കോട്ടയം: ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ച് കോട്ടയം ജില്ലാ ഭരണകൂടം. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ജനങ്ങൾ നിരത്തിലിറങ്ങിയതും കേന്ദ്ര സർക്കാർ നിർദേശപ്രകാരം സംസ്ഥാനം ജില്ലകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിക്കുകയും ചെയ്‌തതോടെയാണ് തീരുമാനം. ഗ്രീന്‍ സോണിലാണ് ജില്ലയെങ്കിലും അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തന്നെയാണ് പൊലീസിന്‍റെ തീരുമാനം. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ-ഇരട്ട അക്ക ക്രമീകരണം ഉണ്ടാകില്ല.

ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്‍റുകളിലും പാഴ്‌സല്‍ വിതരണത്തിനു മാത്രമാണ് അനുമതി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. തുണിക്കടകളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.

വ്യവസായ മേഖലകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കും പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കലക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.