ETV Bharat / state

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറി; ചരിത്രം സൃഷ്‌ടിച്ച് എറണാകുളം മില്‍മ - ERNAKULAM MILMA

16 കോടി രൂപ ചെലവില്‍ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ.

ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറി  FIRST FULLY ON GRID SOLAR DAIRY  മില്‍മ  MALAYALAM LATEST NEWS
Inaugurated Ernakulam Milma (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 10, 2024, 2:30 PM IST

എറണാകുളം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖല ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്‍റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ പ്ലാന്‍റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ എങ്ങനെ അനുകൂലമാക്കാം എന്നതിന്‍റെ നേര്‍ക്കാഴ്‌ചയാണ് തൃപ്പൂണിത്തുറയിലെ സൗരോര്‍ജ പ്ലാന്‍റെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ചതുപ്പുനിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിര്‍ത്തി കൊണ്ടുതന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിങ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്‍റ് സ്‌കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്‌പയും, മേഖല യൂണിയന്‍റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ (ETV Bharat)

ഡയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്‌ളോട്ടിങ് സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്‍റ് ക്രമീകരിച്ചത്. മില്‍മയുടെ സരോര്‍ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റ് (ജിഡബ്ല്യുഎച്) ഹരിതോര്‍ജം ഉത്‌പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കുറയ്‌ക്കും, ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യം

പ്ലാന്‍റ് വഴി ഓരോ വര്‍ഷവും ഏകദേശം 2,400 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനാകും. ഇത് ഏകദേശം ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്. പകല്‍ സമയങ്ങളില്‍ ഡയറിയുടെ മുഴുന്‍ ഊര്‍ജ ആവശ്യകതയും നിറവേറ്റുകയും ഡിസ്‌കോമിന്‍റെ കൈവശമുള്ള മിച്ച ഊര്‍ജം പീക്ക് സമയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അനെര്‍ട്ട് ആണ് പ്രൊജക്‌ടിന്‍റെ സാങ്കേതിക മേല്‍നോട്ടം വഹിച്ചത്. കെസി കോപര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും, ടെസ്‌റ്റിങ്ങും, കമ്മീഷനിങ്ങും നിര്‍വഹിക്കുകയും ചെയ്‌തു. ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്‌ട് എച്ച് എച്ച് വി മോണോ പെര്‍ക് ഹാഫ് കട്ട് മൊഡ്യൂളുകള്‍, ഓസ്ട്രിയയില്‍ നിന്നുള്ള ഫ്രോണിയസ് ഇന്‍വെര്‍ട്ടറുകള്‍ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകള്‍), മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ കാറ്റിന് പ്രതിരോധിക്കാന്‍ കഴിവുള്ള ഗാല്‍വനൈസ്‌ഡ് അയണ്‍ മൗണ്ടിങ് ഘടനകള്‍ എന്നിവയാണ് പ്ലാന്‍റിലുള്ളത്.

Also Read: കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ ഇനി വെറും 30 മിനിറ്റ്; സീപ്ലെയിന്‍ സര്‍വീസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.