കോട്ടയം: ജില്ലയില്‍ 124 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 31 പേര്‍ രോഗമുക്തി നേടി. കോട്ടയം മുനിസിപ്പാലിറ്റിയിൽ 26 പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. വിജയപുരം ഗ്രാമപഞ്ചാത്തിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വിജയപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എം.ആർ.എഫ് കമ്പനി കേന്ദ്രീകരിച്ചാണ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത്. ബുധനാഴ്ച്ച 26 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഉഴവൂർ മേഖലയിൽ ഒമ്പത് പേർക്കും പനച്ചിക്കാട് പഞ്ചായത്തിൽ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. മുണ്ടക്കയത്ത് അഞ്ച് പേർക്കും അതിരമ്പുഴ വൈക്കം മേഖലകളിൽ നാലുപേർക്കു വീതവും, അകലക്കുന്നം, തൃക്കൊടിത്താനം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ മൂന്ന് പേർക്കുവീതവും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 940 ആയി. സംസ്ഥാനത്തിന് പുറത്തുനിന്നു വന്ന പത്തുപേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. വിദേശത്തു നിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 54 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 534 പേരും ഉള്‍പ്പെടെ 655 പേര്‍ പുതിയതായി ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ആകെ 10322 പേരാണ് ക്വാറന്‍റൈനിലുള്ളത്.