ETV Bharat / city

കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് - കോട്ടയം കൊവിഡ് വാര്‍ത്തകള്‍

കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരികരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.

kottayam covid update  കോട്ടയം വാര്‍ത്തകള്‍  കോട്ടയം കൊവിഡ് വാര്‍ത്തകള്‍  kottayam news
കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : May 18, 2020, 8:41 PM IST

കോട്ടയം: ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അബുദബിയിൽ നിന്നു വന്ന അതിരമ്പുഴ സ്വദേശിയായ 29കാരനും, മഹാരാഷ്ട്രയിൽ നിന്നെത്തിയ മുണ്ടക്കയം മടുക്ക സ്വദേശിയായ 23 കാരനും രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ വൈറസ് ബാധ സ്ഥിരികരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.

മെയ് 17ന് അബുദബി -കൊച്ചി വിമാനത്തിലെത്തിയ അതിരമ്പുഴ സ്വദേശി കോട്ടയം കോതാനലൂരിലെ ക്വാറന്‍റൈൻ സെന്‍ററിൽ കഴിയുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് 13ന് കോഴിക്കോടെത്തിയ മുണ്ടക്കയം സ്വദേശി ഗാർഹിക നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് നിന്നും പിതാവും പിതൃസഹോദരനും ചേർന്നാണ് യുവാവിനെ വീട്ടിലെത്തിച്ചത്. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ നാല് പേരെ ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. യുവാവിനൊപ്പം ബസിൽ സഞ്ചരിച്ചെത്തിയ പാലക്കാട് സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുവൈറ്റിൽ നിന്നെത്തി രോഗം സ്ഥിരികരിച്ച ഉഴവൂർ സ്വദേശിനിയും രണ്ടു വയസുകാരനായ മകനും നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന വിമാനത്തിലെ സഹയാത്രികരായ കോതനല്ലൂരിൽ ക്വാറന്‍റൈനിൽ കഴിയുന്ന 9 പേരുടെയും ശ്രവ പരിശോധന ഫലം നെഗറ്റീവാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.