കോട്ടയം: പാറത്തോട്ടില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് ഭേദമായിരുന്നതായി കണ്ടെത്തൽ. പതിനൊന്നാം തിയതി നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. മുണ്ടക്കയം പാറത്തോട് സദ്ദേശിയായ അബ്ദുൾ സലാം തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് മരണം എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എങ്കിലും വീണ്ടും സ്രവം പരിശോധനക്കയക്കുകയായിരുന്നു. ഫലം വന്നതോടെ ഇദ്ദേഹത്തിന്‍റെ മൃതദേഹം സംസ്‌കരിക്കും. നേരത്തെ പരിശോധനാഫലം വരുന്നത് വരെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കോട്ടയത്ത് മരിച്ചയാള്‍ക്ക് കൊവിഡ് ഭേദമായിരുന്നു - കോട്ടയം കൊവിഡ്
പതിനൊന്നാം തിയതി നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.