കോട്ടയം : വിദ്യാഭ്യാസ രംഗത്ത് വലിയ സഹായങ്ങൾ നൽകുന്ന പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ സ്‌മാര്‍ട്ട് ഫോണ്‍, ടാബ്, ലാപ്ടോപ്പുകള്‍ എന്നിവ വാങ്ങുന്നതിന് പലിശ രഹിത വായ്‌പ പദ്ധതി സഹകരണവകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Also read: നോട്ട് ബുക്ക് വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: വി.എന്‍. വാസവന്‍
കൊവിഡ് കാലത്ത് രക്ഷാകർത്താക്കൾക്ക് പദ്ധതി വലിയ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പലിശ രഹിതമായാണ് വായ്‌പ നൽകുന്നത്. വായ്‌പ തുക രണ്ട് വർഷം കൊണ്ട് ഗഡുക്കളായി തിരിച്ചടച്ചാൽ മതി.
നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും കുടുംബശ്രീ വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞു. മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി അഞ്ചര കോടി രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.