കോട്ടയം: പാലാ ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്‌ടമായി. UDF കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ജോസുകുട്ടി അമ്പല മറ്റത്തിലിനെ പുറത്താക്കിയത്. വിനോദ് വേരനാനി, എൽസമ്മ എന്നി രണ്ട് ഇടത് സ്വതന്ത്ര അംഗങ്ങൾ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
കേരള കോൺഗ്രസ് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഇടത് സ്വതന്ത്ര അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. ആകെ 13 അംഗങ്ങൾ ഉള്ള പഞ്ചായത്തില്‍ എൽഡിഎഫ് 6, യുഡിഎഫ് 6, ബിജെപി 1എന്നിങ്ങനെയാണ് കക്ഷി നില. നറുക്കെടുപ്പിലൂടെയായിരുന്നു എൽഡിഎഫ് ഇവിടെ ഭരണത്തിൽ വന്നത്.