ETV Bharat / city

രഹസ്യയോഗം ചേര്‍ന്ന് ജോസഫ് വിഭാഗം - രഹസ്യ യോഗം ചേര്‍ന്ന് ജോസഫ് വിഭാഗം

സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ മുതിർന്ന ജോസഫ് വിഭാഗം നേതാക്കൾ പങ്കെടുത്തു. രഹസ്യയോഗം യുഡിഎഫിനോടുള്ള വഞ്ചനയെന്ന് മാണി വിഭാഗം.

രഹസ്യ യോഗം ചേര്‍ന്ന് ജോസഫ് വിഭാഗം
author img

By

Published : Aug 28, 2019, 2:57 AM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ രഹസ്യയോഗം ചേര്‍ന്ന് ജോസഫ് വിഭാഗം. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ മോൻസ് ജോസഫ്, ജോയി എബ്രഹാം, തോമസ് ഉണ്യാടൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാണി കുടുംബത്തില്‍ നിന്നാര്‍ക്കും പിന്തുണ നല്‍കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് യോഗതീരുമാനം. സീറ്റ് മാണി വിഭാഗത്തിന് നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ മുന്നോട്ട് വയ്ക്കാന്‍ ജോസ് കെ മാണി പക്ഷത്തിലെ ഏതാനും നേതാക്കളുടെ പേരുകളും യോഗത്തില്‍ ചര്‍ച്ചയായി.

പ്രത്യേകം യോഗം ചേരരുതെന്ന യുഡിഎഫ് യോഗത്തിലെ ധാരണ ജോസഫ് പക്ഷം മറികടന്നെന്ന് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു. മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫ് വിഭാഗം മുന്നോട്ട് പോകുന്നത്. രഹസ്യ യോഗം യുഡിഎഫിനോടുള്ള വഞ്ചനയാണെന്നും മാണി വിഭാഗം ആരോപിക്കുന്നു.

രഹസ്യ യോഗം ചേര്‍ന്ന് ജോസഫ് വിഭാഗം

അതേസമയം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് കോട്ടയം ഡിസിസി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. രഹസ്യ യോഗത്തെപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം നാള്‍ക്കുനാള്‍ രൂക്ഷമാകുന്നത് യുഡിഎഫ് നേതൃത്വത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് പി.ജെ ജോസഫ് പക്ഷം കോട്ടയത്ത് രഹസ്യയോഗം ചേര്‍ന്നത്. സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗത്തിൽ മോൻസ് ജേസഫ് ജോയി എബ്രഹാം തോമസ് ഉണ്യാടൻ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്തു.സ്ഥാനാർഥി നിർണ്ണയത്തിൽ മുന്നോട്ടുവയ്ക്കാൻ ജോസ് കെ മാണി പക്ഷത്തിലെ ഏതാനം നേതാക്കളുടെ പേരുകളും യോഗത്തിൽ ഉയർന്നതായാണ് സൂചന.മാണി കുടുംബത്തിൽ നിന്നുള്ളയാൾക്ക് പിൻതുണ നൽകെണ്ടന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം എന്നാൽ ഇരുവിഭാഗങ്ങളും യോഗം ചെരരുത് എന്ന യു ഡി എഫ് യോഗത്തിലെ ധാരണ മറികടന്നാണ് ജോസഫ് പക്ഷം യോഗം ചേർന്നത് എന്നും മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജോസഫ് വിഭാഗം മുമ്പോട്ട് പോകുന്നത് എന്നുമാണ് ജോസ് കെ മാണി പക്ഷത്തിന്റെ പ്രതികരണം.രഹസ്യയോഗം യു.ഡി.എഫിനോടുള്ള വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിയ്ക്കുന്നു. കോട്ടയത്ത് ചേരുന്ന യു ഡി എഫ് യോഗത്തിന് മുന്നോടിയായി ചേർന്ന കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി യോഗത്തിൽ കോൺഗ്രസ് സ്ഥാനാർഥികള വിജയിപ്പിക്കാൻ എടുക്കുന്ന പ്രവർത്തനം ഘടകകക്ഷികൾക്കും കോൺഗ്രസിൽ നിന്നുണ്ടകണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ബൈറ്റ്

ജോസഫ് പക്ഷത്തിന്റെ രഹസ്യയോഗത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല.സ്ഥാനാർഥി നിർണ്ണയത്തിൽ ജോസഫ് ജോസ് കെ മാണി പക്ഷങ്ങളുടെ കലപം UDF നേതൃത്വത്തിന് കൂടുതൽ തലവേദന ഉണ്ടാക്കുകയാണ്.

സുബിൻ തോമസ്
ഇ റ്റി വി ഭാരത്
കോട്ടയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.