കോട്ടയം: കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന പി.ജെ ജോസഫിന്‍റെ പ്രസ്താവനക്ക് പിന്നാലെ വെല്ലുവിളിയുമായി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. ജോസഫ് ധൈര്യമുണ്ടെങ്കിൽ കേരള കോൺഗ്രസ് എം ലേബലിൽ രണ്ടില ചിഹ്നത്തിൽ കുട്ടനാട്ടിൽ സ്ഥാനാർഥിയെ നിര്‍ത്തണമെന്ന് എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. നിലവിൽ സ്വതന്ത്ര നിലപാടിൽ തുടരുന്ന പാർട്ടി ഉടൻ തന്നെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉടൻ തന്നെ സ്പീക്കറെ കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എൻ ജയരാജ് എം.എൽ.എ കോട്ടയത്ത് പറഞ്ഞു.
രണ്ടില ചിഹ്‌നത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിധി ജോസ്.കെ. മാണിക്ക് അനുകൂലമായതോടെയാണ് യു.ഡി.എഫ് ജോസ് പക്ഷത്തോട് മൃദു സമീപനം സ്വീകരിച്ചത്. പിന്നാലെയാണ് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി പി.ജെ ജോസഫ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിലപാട് കടുപ്പിച്ചത്.