കോട്ടയം : ഡിസിസി അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്താത്തത് ശരിയായില്ലെന്ന് മുൻമന്ത്രി കെ.സി ജോസഫ്.
കേരളത്തിലെ നേതാക്കൻമാരുമായി ആവശ്യമായ ചർച്ച നടത്തിയില്ല. അതിനാലാണ് ഇപ്പോൾ അഭിപ്രായ വ്യത്യാസം ഉയർന്നുവന്നത്.
ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നു. എങ്കിലും അധ്യക്ഷൻമാരുടെ പട്ടിക തയ്യാറാക്കിയപ്പോൾ ഒന്നിലധികം പേരുകൾ വരാതെ നോക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ തർക്കം ഒഴിവാക്കാമായിരുന്നു.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചന നടത്തിയിരുന്നെങ്കില്‍ തർക്കമില്ലാതെ അധ്യക്ഷ പ്രഖ്യാപനം നടത്താനും കഴിയുമായിരുന്നു.
കോൺഗ്രസ് ശക്തിപ്പെടാൻ പ്രവർത്തിക്കേണ്ട സമയത്ത് അനൈക്യം ഉയർന്നുവന്നതിൽ ദുഖമുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read more: ചര്‍ച്ചകള്‍ നടന്നിട്ടില്ല, എന്‍റെ പേര് അനാവശ്യമായി വലിച്ചെഴിച്ചു: ഉമ്മന്‍ചാണ്ടി