കോട്ടയം: നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. മീറ്റ് ദ് മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.
സംരംഭകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ പാര്‍ക്കുകളുടെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പരിഗണനയിലാണ്. സ്ഥാപനങ്ങളില്‍ നിയമപരമായി നടത്തേണ്ട പരിശോധനകള്‍ ഏകീകരിയ്ക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
Read more: വ്യവസായ സംരംഭകര്‍ക്കായി മീറ്റ് ദ മിനിസ്റ്റര്‍; 46 പരാതികള്‍ക്ക് പരിഹാരം
പ്ലാന്‍റേഷന്‍, ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൂടിക്കാഴ്‌ചയില്‍ സംരംഭകര്‍ മുന്നോട്ടുവച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കെഎസ്ഐഡിസി മാനേജിങ് ഡയറക്‌ടര്‍ എം.ജി രാജമാണിക്യവും പരിപാടിയില്‍ സന്നിഹിതരായിരുന്നു.