കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയായ മൂന്നിലവിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്‌ടം. നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. മലവെള്ള പാച്ചിലിൽ പാലങ്ങൾ തകർന്നു.
പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മൂന്നിലവിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. പ്രദേശത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം, ജില്ലയില്‍ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: കോട്ടയത്ത് ശക്തമായ മഴ: തുമരംപാറ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ, കനത്ത നാശനഷ്‌ടം