ETV Bharat / city

കൊവിഡ് സെന്‍ററില്‍ പെണ്‍കുട്ടിക്ക് പീഡനം ; ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ - പോക്‌സോ വാർത്തകൾ

നാല് വര്‍ഷം മുമ്പ് ബന്ധു പീഡിപ്പിച്ചതായും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി പെണ്‍കുട്ടി

girl raped in covid care center  covid care center rape  rape in kottayam news  പീഡനം  കൊവിഡ് സെന്‍ററിൽ പീഡനം  ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു  പോക്‌സോ വാർത്തകൾ  pocso case news
പീഡനം
author img

By

Published : Jun 29, 2021, 9:31 PM IST

കോട്ടയം : കൊവിഡ് സെന്‍ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താത്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് പൊലീസ് മൊഴിയെടുത്തപ്പോള്‍ നാല് വര്‍ഷം മുന്‍പ് ബന്ധു പീഡിപ്പിച്ചതായും പെണ്‍കുട്ടി പരാതിപ്പെട്ടു.

പെണ്‍കുട്ടിയുടെ മൊഴിയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍, കോട്ടയം പാക്കില്‍ കൊച്ചുതോപ്പ് നെടുംപറമ്പില്‍ സച്ചിന്‍ (24), പെണ്‍കുട്ടിയുടെ ബന്ധു വെളിയനാട്, കുന്നുംകേരി പുല്ല്‌ കൊച്ചുകരീത്തറ ബാജിയോ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ചിങ്ങവനം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കൊവിഡ് ബാധിച്ചു. തുടർന്ന് ഈ മാസം 13ന് നാട്ടകം പോളിടെക്‌നിക് കൊവിഡ് സെന്‍ററില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. 17ന് രാത്രിയില്‍ സച്ചിന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു.

18ന് പെണ്‍കുട്ടി കൊവിഡ് സെന്‍റര്‍ അധികൃതര്‍ മുഖേന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, വിവരങ്ങള്‍ ചിങ്ങവനം പൊലീസിന് കൈമാറി.

also read: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ലൈംഗിക ചൂഷണം; കാസർകോട് സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കൊവിഡ് രോഗബാധയും, സംസാരിക്കാന്‍ കഴിയാത്ത അവശനിലയും ആയതിനാല്‍ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ ലഭ്യമാക്കി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. 25ന് പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയായി. തുടര്‍ന്നാണ് പോലീസ് കൃത്യമായ മൊഴി രേഖപ്പെടുത്തിയത്.

അപ്പോഴാണ് ചികിത്സയില്‍ കഴിഞ്ഞ സമയത്ത് താത്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ കടന്നുപിടിച്ച സംഭവും, 2017ല്‍ ബന്ധുകൂടിയായ ബാജിയോ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിച്ച വിവരവും വിശദമാക്കിയത്. ഇതിന്‍മേല്‍ ഇരുവരേയും പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.