കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണം കെട്ടിയ രുദ്രാക്ഷമാല മോഷണം പോയതായിയും പകരം 72 മുത്തുകളുള്ള മാല വെച്ചുവെന്നും പൊലീസ് സ്ഥിരീകരിച്ചു. മോഷണം പോയ മാല സംബന്ധിച്ചുള്ള വിവാദങ്ങൾ ഉണ്ടായപ്പോഴാണ് 72 മുത്തുകൾ ഉള്ള സ്വർണം കെട്ടിയ മാലയുടെ വിവരം രജിസ്റ്ററിൽ ചേർത്തതെന്നും പൊലീസ് കണ്ടെത്തി.
ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുൻ മേൽശാന്തിയെ ഒന്നാം പ്രതിയാക്കിയാണ് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മാല മോഷണം പോയതാണെന്ന് ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
READ MORE : ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് 75 പവന്‍റെ മാല കാണാതായി
മാലയുടെ പഴക്കം, തൂക്കം തുടങ്ങിയവയെക്കുറിച്ചായിരുന്നു അന്വേഷണം നടന്നത്. 2006 ൽ ഒരു ഭക്തൻ നടയ്ക്കു വച്ചതാണ് സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാല. ഇപ്പോഴുള്ള മാലയ്ക്ക് മൂന്നു വർഷത്തെ പഴക്കം മാത്രമേയുള്ളൂ.
മാല കസ്‌റ്റഡിയിലെടുക്കേണ്ട ആവശ്യം ഇപ്പോഴില്ലയെന്നാണ് പൊലീസ് പറയുന്നത്. രുദ്രാക്ഷ മാല കൈമാറിയ മേൽശാന്തിയെ ചോദ്യം ചെയ്ത് മുത്തുകളുടെ എണ്ണം, തൂക്കം തുടങ്ങിയ കാര്യങ്ങളും, മാല എപ്പോഴാണ് കൈമാറിയത് എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
READ MORE : തിരുവാഭരണ ക്രമക്കേട് : ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നൽകി ദേവസ്വം ബോർഡ്