കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്‌ദം കേട്ട് പിടിയാന ഇടഞ്ഞു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയ പിടിയാനയാണ് വണ്ടിയുടെ ശബ്‌ദം കേട്ട് ഇടഞ്ഞത്. പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കല്യാണി എന്ന പിടിയാന.
ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും മുറിവേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ഏറെ നേരത്തെ പാപ്പാന്‍റെ പരിശ്രമത്തിന് ശേഷം ആനയെ ശാന്തനാക്കി.
ALSO READ: Nurse Recruitment Kerala: ഇത് പുതു ചരിത്രം; നഴ്സുമാരെ തേടി ജര്‍മനി, നോര്‍ക്കയുമായി കരാര്‍ ഒപ്പിട്ടു