ETV Bharat / city

കർഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം - കോൺഗ്രസ് സമരം

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം

കോൺഗ്രസ് സമരം  കൊവിഡ് പ്രതിസന്ധി  കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സമരം  congress protest  covid issues kerala  congress protest on farmers needs  കോൺഗ്രസ് സമരം  പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നില്‍ കോൺഗ്രസ് സമരം
കർഷകരുടെ ആവശ്യങ്ങൾക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സമരം
author img

By

Published : May 12, 2020, 8:01 PM IST

കോട്ടയം/ഇടുക്കി: കൊവിഡ് 19 പ്രതിസന്ധിയിലായ കർഷകരുടെയും ഇടത്തരം തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നില്‍ സമരം നടത്തി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. സമരത്തിന്‍റെ പൂഞ്ഞാര്‍ ബ്ലോക്ക് തല ഉദ്ഘാടനം ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന് മുന്നില്‍ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. കൊവിഡ് 19 നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും അഞ്ച് പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.

കർഷകരുടെ ആവശ്യങ്ങൾക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സമരം

ഇടുക്കിയിലും പ്രവർത്തകരുടെ നേതൃത്വത്തില്‍ സമരം നടന്നു. രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. ഓട്ടോ തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം അനുവദിക്കുക, കർഷകർക്ക് കാർഷിക പാക്കേജ് അനുവദിക്കുക, അന്യ സംസ്ഥാനത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കുക, തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിട്ടുള്ള സാമ്പത്തിക നിയന്ത്രണം പിൻവലിക്കുക, കാർഷിക വായ്പ്പകളുടെ പലിശ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് മണ്ഡലം പ്രസിഡന്‍റ് ബോസ്സ് പുത്തയത്തിന്‍റെ നേതൃത്വത്തിലാണ് സമരം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.