ETV Bharat / city

കോട്ടയത്ത് പി.ജെ. ജോസഫ് തന്നെ: കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് - കേരള കോൺഗ്രസ് നേതൃയോഗം

കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കട്ടെയെന്ന് മാണി നിലപാട് വ്യക്തമാക്കി.

ഫയല്‍ ചിത്രം
author img

By

Published : Mar 10, 2019, 9:06 AM IST

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

കോട്ടയത്ത് പി.ജെ ജോസഫിനെ തന്നെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കും. യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം മാണി സമ്മതം മൂളിയത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കട്ടെയെന്നുംമാണി നിലപാട് വ്യക്തമാക്കി. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും.

ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കൾ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഡല്‍ഹിയിലേക്ക്പോകുന്നത്.

Intro:Body:

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക;നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കൾ ഇന്ന് ദില്ലിക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്‍റ് എന്നിവരാണ് ദില്ലിക്ക് പോവുന്നത്. പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ ഒരു പേര് മാത്രമേ പട്ടികയിലുള്ളൂ.

എറണാകുളത്ത് കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്‍റെ പേരും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് പുറമേ പി.ജെ. കുര്യൻ, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകളുമാണ് പട്ടികയിൽ ഉള്ളത്. നാളെ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകി തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

മുൻ കെപിസിസി പ്രസിഡന്‍റുമാരെയും വി ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചിട്ടുണ്ട്. 15നകം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.